ന്യൂ ഡൽഹി: വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് അഴിമതിയുടെയും വ്യാജമദ്യത്തിന്‍റെയും രാജാവായ ബി.ജെ.പിയും സത്യമുള്ള ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഛോട്ടാ ഉദേപൂർ ജില്ലയിൽ നിന്നുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് അടി പതറിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ നേതാക്കൾ തന്നെ ബി.ജെ.പിയിലേക്ക് പോകുന്നിടത്ത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.