കൊച്ചി: ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്ലാങ്കത്തോണിൽ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ചു. ഏറ്റവും കൂടുതൽ ആളുകൾ അബ്ഡോമിനല്‍ പ്ലാങ്ക് പൊസിഷന്‍ പിടിച്ചതിനാണിത്.

ബജാജ് അലയൻസ് പ്ലാങ്കത്തോൺ ഇവന്‍റിൽ 4,454 പേർ ഒരു മിനിറ്റ് ഒരുമിച്ച് പ്ലാങ്ക് പൊസിഷൻ എടുത്തു. ചൈനയുടെ 3,118 എന്ന റെക്കോർഡാണ് കമ്പനി മറികടന്നത്. കമ്പനിയുടെ പ്ലാങ്ക് ടു തിങ്ക് സംരംഭത്തിന്‍റെ ഭാഗമായ പ്ലാങ്കത്തോണിന്റെ മൂന്നാം പതിപ്പിലാണ് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്.