മനാമ: ബഹ്റൈൻ പ്രവാസികളിൽ നിന്ന് കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നു. ബഹ്റൈനിലെ ഭക്ഷ്യോത്പന്ന മേഖലയിലെ പ്രമുഖ താരമായ നാച്ചോ ഫുഡ് പ്രോഡക്ട്സ് സംഘടിപ്പിക്കുന്ന മത്സരത്തിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള ആർക്കും പങ്കെടുക്കാം. വ്യാവസായിക ഫാമുകളെ ഉൾപ്പെടുത്തില്ല. പച്ചക്കറികൾ, കോഴി, താറാവ്, മത്സ്യം മുതലായവ തങ്ങളുടെ സംരക്ഷണത്തില്‍ ഫ്ലാറ്റ്, റൂഫ് ടോപ്, ബാൽക്കണി, പൂന്തോട്ടം തുടങ്ങിയ പരിമിതമായ സ്ഥലത്ത്, കലർപ്പില്ലാത്തതും വൃത്തിയുള്ളതുമായ രീതിയിൽ വളർത്തുകയാണെങ്കിൽ, തീർച്ചയായും അവർക്ക് ഒരു മത്സരാർത്ഥിയാകാൻ കഴിയുമെന്ന് സംഘാടകർ പത്രക്കുറിപ്പിൽ പറഞ്ഞു. ചിങ്ങം ഒന്നിന് ആരംഭിച്ച് 30 ന് അവാര്‍ഡ് പ്രഖ്യാപനം നടത്തി ബഹ്റൈന്‍ പ്രഥമ കര്‍ഷകശ്രീയെ തിരഞ്ഞെടുത്ത് അവാര്‍ഡ് സമ്മാനിക്കും.