മുംബൈ: പത്രചൗൾ ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിനെ ഈ മാസം 22 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

വീട്ടിൽ ഭക്ഷണവും മരുന്നും വേണമെന്ന റാവത്തിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയും കിടക്ക വേണമെന്ന ആവശ്യം നിരസിക്കുകയും ചെയ്തു. ജയിൽ നിയമപ്രകാരം റാവുവിനായി ബന്ധപ്പെട്ടവർ തന്നെ ക്രമീകരണങ്ങൾ ഒരുക്കുമെന്നും ജഡ്ജി പറഞ്ഞു.

ഗൊരഗോവിലെ പത്രചൗള്‍ പുനര്‍ നിര്‍മാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നിനാണ് സഞ്ജയ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവാധി കഴിയുന്ന ഇന്ന് സ്‌പെഷ്യല്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.