തായ്‌പേയ് സിറ്റി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തില്‍ സംഘര്‍ഷമൊഴിയാതെ സമുദ്ര മേഖല. ചൈന സൈനിക സന്നാഹവുമായി എത്തിയതോടെ തായ്‌വാനും അതീവ ജാഗ്രതയിലാണ്. ചൈനയ്ക്ക് തക്കതായ മറുപടി നൽകാനാണ് തായ്‌വാന്റെ നീക്കം. എഫ്-16വി യുദ്ധവിമാനങ്ങളാണ് ചൈനക്കെതിരായി സജ്ജീകരിച്ചിരിക്കുന്നത്.
കപ്പലുകളെ പ്രതിരോധിക്കാനും നശിപ്പിക്കാനും കഴിവുള്ള ഹാർപൂൺ മിസൈലുകളും ഇതോടൊപ്പമുണ്ട്. കിഴക്കൻ തീരം സംരക്ഷിക്കാൻ വേണ്ടിയുള്ള ശ്രമത്തിലാണ് തായ്‌വാൻ.