മംഗളൂരു: കർണാടകയിലെ സുളള്യയിൽ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിലായി. ആബിദ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ ആറുപേർ അറസ്റ്റിലായി. ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

കേസിന്‍റെ അന്വേഷണം നേരത്തെ എൻഐഎയ്ക്ക് കൈമാറിയിരുന്നു. എൻഐഎ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് പുതിയ അറസ്റ്റ്.