പട്‌ന: നിതീഷ് കുമാർ നാളെ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ജെഡിയു നേതാവ് നിതീഷ് കുമാർ ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. എൻഡിഎ വിട്ട് ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുമായി വിശാല സഖ്യം രൂപീകരിക്കുമെന്ന് നിതീഷ് പ്രഖ്യാപിച്ചിരുന്നു.