പട്‌ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്.
നിതീഷ് കുമാറിന് നന്ദി പറഞ്ഞ തേജസ്വി, ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ തടയാൻ ശ്രമിച്ചതിന് അച്ഛനും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനും നന്ദി പറഞ്ഞു. രഥയാത്രയിലൂടെ എൽ.കെ. അദ്വാനി നടത്തിയ ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണം ലാലു പ്രസാദ് യാദവ് തടഞ്ഞെന്നും തേജസ്വി യാദവ് പറഞ്ഞു.

“നമ്മുടെ പൂർവികരുടെ പാരമ്പര്യം ആർക്കും ഏറ്റെടുക്കാൻ കഴിയില്ല. നിതീഷ് കുമാറിനും ലാലുജിക്കും ഞങ്ങൾ നന്ദി പറയുന്നു. ബി.ജെ.പിയുടെ അജണ്ട ബീഹാറിൽ നടപ്പാക്കരുതെന്നായിരുന്നു ഞങ്ങൾ എല്ലാവരുടെയും ആഗ്രഹം, തേജസ്വി പറഞ്ഞു.