ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു.
ചൊവ്വാഴ്ച വോഗ് മാസികയുടെ സെപ്തംബർ പതിപ്പിലാണ് 40കാരിയായ വില്യംസ് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
23 തവണ ഗ്രാൻഡ്സ്ലാം നേടിയ താരം ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന യുഎസ് ഓപ്പണിൽ തന്റെ അവസാന മത്സരം കളിക്കും.