ഉത്തർപ്രദേശ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഡയൽ 112 ന്‍റെ കൺട്രോൾ റൂമിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. ഭീഷണിയെ തുടർന്ന് യുപി പോലീസ് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം നടത്തി വരികയാണ്.

ഓപ്പറേഷൻസ് കമാൻഡർ സുഭാഷ് കുമാറിനാണ് കേസിന്‍റെ അന്വേഷണ ചുമതല. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷാഹിദ് ഖാൻ എന്ന യുവാവാണ് വാട്സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് പോലീസ് പറഞ്ഞു. സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.