ന്യൂഡല്‍ഹി: രാജ്യത്ത് ബി.ജെ.പി ശക്തിപ്പെട്ടാൽ അത് ജനങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മുന്നറിയിപ്പ്. ഉത്തർ പ്രദേശിലെ ജൗവയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് വീണ്ടും അധികാരം നൽകിയാൽ അവർ രാജ്യത്തെ ജനാധിപത്യത്തെ തകർക്കുമെന്ന് യാദവ് പറഞ്ഞു. ഇപ്പോൾ ബി.ജെ.പി രാജ്യത്തിന്‍റെ ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.