ജിദ്ദ: ബോക്സിംഗ് പ്രേമികൾ കാത്തിരുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബോക്സിംഗ് “ചെങ്കടൽ പോരാട്ടം” ഈ മാസം 20ന് ജിദ്ദയിൽ നടക്കും. സൗദി ബോക്സിംഗ് ഫെഡറേഷനുമായി സഹകരിച്ച് കായിക മന്ത്രാലയമാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.

ലോക ഹെവിവെയ്റ്റ് ജേതാവായ യുക്രെയ്‌നിന്റെ ഒലെക്‌സാണ്ടർ ഉസിക്കും ബ്രിട്ടന്റെ ആന്റണി ജോഷ്വയുമാണ് ഏറ്റുമുട്ടുക.

2021 സെപ്റ്റംബറിൽ ലണ്ടനിലെ ടോട്ടൻഹാം സ്റ്റേഡിയത്തിലെ പരാജയത്തിന് പ്രതികാരം ചെയ്യാൻ ജോഷ്വ ശ്രമിക്കുന്ന ഈ പോരാട്ടം ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലാണ് നടക്കുന്നത്. ലോക ഹെവിവെയ്റ്റ് ബോക്‌സിങ് ചാംപ്യൻ എന്ന പട്ടം സ്വന്തം മണ്ണിൽ ഉറപ്പിക്കുന്നതിനുള്ള ഈ ചരിത്ര പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്നതിൽ രാജ്യം അഭിമാനിക്കുന്നതായി സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു.