മൊബൈൽ അപ്ലിക്കേഷനുകൾ തുറക്കുമ്പോൾ വരുന്ന ഫുൾ സ്ക്രീൻ ആഡുകൾക്ക് നിയന്ത്രണവുമായി പ്ലേ സ്റ്റോർ. അടുത്ത മാസം മുതൽ ഇത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് ഗൂഗിൾ അറിയിച്ചു. ആപ്ലിക്കേഷനുകൾ തുറക്കുകയും ക്ലോസ് ചെയ്യുകയും ചെയ്യുമ്പോഴാണ് ഇത്തരം പരസ്യങ്ങൾ സാധാരണയായി വരുന്നത്. 15 സെക്കൻഡിന് ശേഷം ഈ ആഡുകൾ ക്ലോസ് ചെയ്യാം. ഈ പരസ്യങ്ങൾ അടുത്ത മാസം മുതൽ ഉണ്ടാവില്ല. എന്നിരുന്നാലും, ആപ്ലിക്കേഷനുള്ളിലെ റിവാർഡുകൾക്കായുള്ള ആഡുകൾ പ്രവർത്തിപ്പിക്കാം.