ഭോപ്പാല്‍: ക്ഷേത്രത്തിനുള്ളിലെ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മോഷണത്തിനെത്തിയ കളളൻ ആദ്യം വിഗ്രഹത്തിന് മുന്നിൽ തൊഴുത ശേഷം ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു.

മേൽവസ്ത്രം ധരിക്കാതെ തലയും മുഖവും തുണികൊണ്ട് മൂടിയ മോഷ്ടാവ് വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് മോഷ്ടാവ് ക്ഷേത്രത്തിൽ നിന്ന് നേർച്ചപ്പെട്ടിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോയി. ഓഗസ്റ്റ് അഞ്ചിനാണ് മധ്യപ്രദേശിലെ ജബൽപൂരിൽ മോഷണം നടന്നത്. മോഷ്ടിക്കപ്പെട്ടവയിൽ ക്ഷേത്രത്തിലേക്ക് നേർച്ചയായി ലഭിച്ച രണ്ട് അമ്പലമണികളും ഉണ്ടായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാൽ മോഷ്ടാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല.