റേഷൻ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ പോകുന്നവർ പതാക വാങ്ങാൻ നിർബന്ധിതരാകുകയാണെന്ന് ബിജെപി എംപി വരുൺ ഗാന്ധി പറഞ്ഞു. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകുന്നില്ലെന്നും ഇത് വലിയ നാണക്കേടാണെന്നും വരുൺ ഗാന്ധി ആരോപിച്ചു. 75-ാമത് സ്വാതന്ത്ര്യദിനാഘോഷം ദരിദ്രർക്ക് ഭാരമായി മാറുന്നത് ദൗർഭാഗ്യകരമാണ്.

വരുൺ ഗാന്ധിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. റേഷൻ നൽകണമെങ്കിൽ 20 രൂപയ്ക്ക് പതാക വാങ്ങാൻ നിർബന്ധിക്കുകയാണെന്ന് ചിലർ പറയുന്നത് വീഡിയോയിൽ കേൾക്കാം. മുകളിൽ നിന്ന് അത്തരമൊരു നിർദ്ദേശം ഉണ്ടെന്ന് റേഷൻ വിതരണക്കാർ പറയുന്നതും വീഡിയോയിൽ കാണാം.