ന്യൂ ഡൽഹി: ഭീമകൊറേഗാവ് കേസില്‍ കവി വരവരറാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം എൻഐഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നടപടി. വരവരറാവുവിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. സമാനമായ കേസിൽ ജയിലിൽ കഴിയവേ രോഗം ഗുരുതരമായി മരിച്ച സ്റ്റാൻ സ്വാമിയുടെ അവസ്ഥ റാവുവിന് ഉണ്ടാകരുതെന്ന് റാവുവിൻ്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.