മുംബൈ: നടൻ മുകേഷ് ഖന്നയെന്ന് പറഞ്ഞാല്‍ ആർക്കും അറിയില്ല. പക്ഷേ ശക്തിമാന്‍ എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും, 1990കളിലെ കുട്ടികളുടെ ഏറ്റവും പ്രിയങ്കരനായ സൂപ്പര്‍ ഹീറോയായിരുന്നു ശക്തിമാന്‍. എന്തും തുറന്ന് പറയുകയും വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ശീലമാണ്.

ഇപ്പോൾ സ്ത്രീകളെ ഒരു പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി അപമാനിക്കാൻ ശ്രമിച്ചതിന് മുകേഷ് ഖന്നയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. അദ്ദേഹം മാപ്പുപറയണമെന്നാണ് ആവശ്യം.