കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ സീറ്റ് ഒരൊറ്റ സീറ്റാക്കി മാറ്റാൻ കഴിയില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്‍റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് വിശദീകരണം. പരാതി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും എന്നാൽ കണ്ടക്ടറുടെ സീറ്റ് ഒറ്റ സീറ്റാക്കി മാറ്റുന്നത് പരിഗണിക്കാനാവില്ലെന്നും മാനേജ്മെന്‍റ് മറുപടിയിൽ പറഞ്ഞു.