തിരുവനന്തപുരം: വി.കെ പ്രശാന്ത് എം.എൽ.എ അടക്കമുള്ളവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇ.ഡിക്കെതിരായ പോസ്റ്ററുകൾ. മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ചിത്രവും പോസ്റ്ററിലുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ ‘ഡല്‍ഹിക്കാരാണ് ജാവോന്ന് പറയണം’ എന്ന സംഭാഷണമാണ് പോസ്റ്ററിലുള്ളത്.

കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ പോകുന്നതിന് മുമ്പ് ഇ.ഡി ചിന്തിക്കണമായിരുന്നു, വിളിച്ചാലുടൻ മുട്ടുകാലിൽ ഇഴഞ്ഞ്‌ ചെല്ലാൻ കൗബെൽറ്റിലെ മാതിരി അഴിമതിക്കാരനല്ല ഐസക്‌. ഇത് നാടും പാർട്ടിയും ആളും വേറെയാണ് ജാവോന്ന് പറഞ്ഞാൽ ജാവോ ‘എന്ന കമന്റോട് കൂടിയാണ് ഭൂരിഭാഗം പ്രവര്‍ത്തകരും ക്യാംപയിനില്‍ പങ്കെടുക്കുന്നത്.

സി.പി.എം പേജുകളിലൂടെയും പ്രവർത്തകരുടെ പേജുകളിലൂടെയും പ്രചാരണം പുരോഗമിക്കുകയാണ്. വി.കെ. പ്രശാന്ത് പങ്കുവച്ച ചിത്രത്തിന് നിരവധി ഷെയറുകളും സപ്പോർട്ടിംഗ് കമന്‍റുകളുമാണ് ലഭിക്കുന്നത്. ചിത്രത്തിനൊപ്പം, സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് എഡിറ്റ് ചെയ്ത് വീഡിയോയും ക്യാംപയിന് ഉപയോഗിക്കുന്നുണ്ട്.