ഒലവക്കോട്: പാലക്കാട് 10 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളാണ് പിടിയിലായത്. ഇടുക്കി സ്വദേശികളായ അനീഷ് കുര്യൻ, ആൽബിൻ എന്നിവരാണ് അറസ്റ്റിലായത്.

2022 ലെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയാണിത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ആർപിഎഫ് അറിയിച്ചു. മയക്കുമരുന്ന് കടത്തിന് പിന്നിൽ വലിയ സംഘമാണ് പ്രവർത്തിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു.