കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എടത്തിരുത്തി ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍, ചേര്‍പ്പ് ജെബിഎസ്, കാറളം എഎല്‍പിഎസ്, താന്നിശ്ശേരി ഡോളേഴ്‌സ് ലിറ്റില്‍ ഫ്‌ലവര്‍ എല്‍പിഎസ് എന്നീ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി സർവകലാശാല ഓഗസ്റ്റ് 11ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.