തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിദരിദ്രരുള്ളത് മലപ്പുറത്തെന്ന് റിപ്പോർട്ട്. കുടുംബശ്രീയുടെ പിന്തുണയോടെ തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിൽ അതിദരിദ്രര്‍ കൂടുതൽ മലപ്പുറത്താണെന്ന് കണ്ടെത്തി.

64,006 പേരാണ് സംസ്ഥാനത്തെ അതിദരിദ്രർ. ഇതിൽ 8,553 പേർ മലപ്പുറത്താണ്. തിരുവനന്തപുരം തൊട്ടുപിറകിലാണ്. ഇവിടെ 7,278 പേർ ദരിദ്രരാണ്.

കടുത്ത ദാരിദ്ര്യ ലഘൂകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് ത്രിതല പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേ.