തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്‍റെ പരസ്യത്തിനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിമർശനങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. സിനിമയുടെ പരസ്യം ആ രീതിയിൽ എടുക്കണമെന്നും മന്ത്രി പറഞ്ഞു.

സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് തനിക്കറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളില്‍ ട്രോളുകള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ ദീര്‍ഘകാലത്തെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് വകുപ്പിന്റേയും അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.