ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഓഫീസിലെ ജീവനക്കാരുടെ മക്കൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കുന്ന വീഡിയോ വൈറലാകുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ ജീവനക്കാരുടെ പെൺകുട്ടികൾ പ്രധാനമന്ത്രിയുടെ കൈയിൽ രാഖി കെട്ടുന്നത് വീഡിയോയിൽ കാണാം.

ശുചീകരണത്തൊഴിലാളികൾ, പ്യൂൺമാർ, പൂന്തോട്ടക്കാർ, ഡ്രൈവർമാർ തുടങ്ങിയവരുടെ മക്കളാണ് രാഖിയുമായെത്തിയത്. കഴിഞ്ഞ ദിവസം രക്ഷാബന്ധൻ ആശംസകൾ നേർന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ എല്ലാവർക്കും ആശംസകൾ നേർന്നിരുന്നു.