ജർമനി: പടിഞ്ഞാറൻ ജർമ്മനിയിലെ ബാഡ് സാൽസുഫ്ലെനിലുള്ള ഫ്രെഡറിക്-വിൽഹെം കെയ്ക്കും ഭാര്യ ജുട്ടയ്ക്കും 76 വയസ് ആയി. വാർദ്ധക്യത്തിൽ സമാധാനം ആഗ്രഹിക്കാത്തതായി ആരുമില്ല. സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്ന ഈ പ്രായത്തിലും തങ്ങളുടെ സമാധാനം കളഞ്ഞ ഒരാളെ കോടതി കയറ്റിയിരിക്കുകയാണ് ഇരുവരും. ഫ്രെഡറികിന്റെയും ജുട്ടയുടെയും സമാധാനം നശിപ്പിക്കുന്നത് വേറാരുമല്ല, അയൽവീടിലെ പൂവൻ കോഴി. ഒന്നു രണ്ടുമല്ല, ഒരു ദിവസം 200 തവണയാണ് മഗ്ദ എന്ന് വിളിക്കുന്ന പൂവൻ കോഴി കൂവുന്നതെന്നാണ് ഇരുവരുടെയും പരാതി. ഇത് അസഹനീയമാണെന്നും പീഢനത്തിന് തുല്യമാണെന്നും ഇവർ അവകാശപ്പെടുന്നു. ഇതിനൊരു പരിഹാരം കാണാനായാണ് ഇരുവരും കോടതി കയറിയത്.