പട്‌ന: വരാനിരിക്കുന്ന 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കുമെന്ന വെല്ലുവിളിയുമായി ജെഡിയു. മൂന്ന് സംസ്ഥാനങ്ങളിലെ 40 ലോക്സഭാ സീറ്റുകൾ ബിജെപിക്ക് നഷ്ടമാകുമെന്ന് ജെഡിയു ദേശീയ അധ്യക്ഷൻ ലാലന്‍ സിങ് പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലായി 47 സീറ്റുകളാണ് ബിജെപി നേടിയത്. ബീഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ 47 സീറ്റുകളാണ് ബിജെപി നേടിയത്.