തേക്കടി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായവും പരിഗണിക്കും. വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇടുക്കി തേക്കടിയിൽ ഭൂപേന്ദ്ര യാദവ് പറഞ്ഞു. ദേശീയ ഗജദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.