ന്യൂയോര്‍ക്ക്: ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം. ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂഷനില്‍ സംസാരിക്കവെ സ്‌റ്റേജിലായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് സൽമാൻ റുഷ്ദി നിലത്തുവീണു. അക്രമിയെ അറസ്റ്റ് ചെയ്തു.

സൽമാൻ റുഷ്ദിയുടെ ‘സാത്താനിക് വെഴ്സസ്’ എന്ന പുസ്തകത്തിന്‍റെ പേരിൽ 1980കൾ മുതൽ അദ്ദേഹം ഭീഷണി നേരിടുന്നുണ്ട്. 1988ൽ ഇറാൻ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചാണ് പുസ്തകം നിരോധിച്ചത്