ഉത്തർ പ്രദേശ്: ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കുമെന്ന് ഉത്തര്‍പ്രദേശ് ബിജെപി. ദേശീയ പ്രചാരണത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 14ന് ഉത്തർ പ്രദേശിൽ വിഭജന ഭീകരതാ അനുസ്മരണ ദിനം ആചരിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി അനൂപ് ഗുപ്ത അറിയിച്ചു.

“1947 ലെ രാജ്യ വിഭജനത്തിന്‍റെ സ്മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യാ വിഭജനത്തിന് ശേഷം ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി. എണ്ണമറ്റ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് ഭൂമി വിട്ട് അഭയാർത്ഥികളായി ജീവിക്കേണ്ടിവന്നു. ലക്ഷക്കണക്കിന് ആളുകള്‍ വിഭജനത്തിന്റെ വേദന ദശാബ്ദങ്ങളായി സഹിച്ചു. വിഭജന സംഭവം വളരെ ദുഃഖകരവും ഹൃദയഭേദകവുമാണ്”. ബിജെപി പ്രസ്താവനയിൽ പറഞ്ഞു.