ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. കോവി‍ഡ് മാനദണ്ഡപ്രകാരം ഐസൊലേഷനിൽ കഴിയുകയാണെന്നും ജയ്റാം രമേശ് അറിയിച്ചു. കഴിഞ്ഞ ജൂണിലും സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 12 മുതൽ 20 വരെ സോണിയ ആശുപത്രിയിൽ ചികിത്സ തേടി. ഇതേ സമയത്ത് തന്നെ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും കെ.സി.വേണുഗോപാലിനും കോവിഡ് സ്ഥിരീകരിച്ചു.