തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശങ്ങൾ. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ(എം) വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യസ്ഥിതിയെ പരിഹസിച്ചുളള പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും ഒപ്പമുണ്ടായിരുന്നു.
കോടിയേരി ക്ഷീണിതനായിരുന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്.