ദുബായ്: ഓഹരി വിപണിയിലെ അതികായനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ എം.എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യൻ വ്യവസായത്തിലെ അതികായനും സുഹൃത്തുമായ രാകേഷ് ജുൻജുൻവാലയുടെ ആകസ്മിക വിയോഗത്തിൽ ദുഃഖമുണ്ട്. ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ശക്തിയിൽ അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ദശലക്ഷക്കണക്കിനാളുകൾക്ക് നിക്ഷേപം നടത്താൻ മാതൃകയാവുകയും ചെയ്തു. യൂസഫലി പറഞ്ഞു.

‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാല കഴിഞ്ഞ ദിവസം ആരംഭിച്ച ആകാശ എയറിന്‍റെ ഉടമ കൂടിയാണ്.