റിയാദ്: സൗദി അറേബ്യൻ ഓയിൽ കമ്പനിയായ അരാംകോ 2022 ലെ രണ്ടാം പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. അരാംകോ 48.4 ബില്യൺ ഡോളറിന്‍റെ റെക്കോർഡ് ലാഭം നേടി. ഉക്രൈൻ-റഷ്യ യുദ്ധത്തിനും കോവിഡ് -19 നും ശേഷം ക്രൂഡോയിൽ വില വർദ്ധിച്ച പശ്ചാത്തലത്തിലാണ് അരാംകോയുടെ നേട്ടം. ആദ്യ പാദത്തിൽ 39.5 ബില്യൺ ഡോളർ നേടിയതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരുടെ അറ്റാദായം വർഷം തോറും 90 ശതമാനം ഉയരുകയാണ്.

ആഗോള വിപണിയിൽ അസ്ഥിരതയും സാമ്പത്തിക അനിശ്ചിതത്വവുമുണ്ട്. എന്നിരുന്നാലും, ഈ വർഷത്തെ ആദ്യ പകുതിയിലെ സംഭവങ്ങൾ ഞങ്ങളുടെ വ്യവസായത്തിൽ തുടർച്ചയായ നിക്ഷേപം അനിവാര്യമാണെന്ന ഞങ്ങളുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു, അരാംകോയുടെ പ്രസിഡന്‍റും സിഇഒയുമായ അമീൻ എച്ച്. നാസർ പറഞ്ഞു.

ശേഷിക്കുന്ന ദശാബ്ദത്തിൽ എണ്ണയുടെ ആവശ്യകത ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് മാസത്തിൽ, വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ അരാംകോ, ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിനെ മറികടന്നിരുന്നു.