കോഴിക്കോട്: മഹാത്മാഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജി സംരക്ഷിക്കപ്പെട്ടു. ഗോൾവാൾക്കർ ഗാന്ധിജിക്കെതിരെ നടത്തിയ പ്രസംഗത്തിന്‍റെ 52-ാം ദിവസമാണ് ഗാന്ധിജി വധിക്കപ്പെട്ടത്.

ഗോഡ്സെ ഗാന്ധിജിയെ വധിച്ചത് നിമിത്തം മാത്രം. ഗാന്ധിജിയെ വധിക്കാൻ നിരവധി പേർ പരിശീലനം നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ ആയിരുന്നു മന്ത്രിയുടെ പരാമർശം.