ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ജവഹർലാൽ നെഹ്റുവിനെയും ബ്രിട്ടീഷുകാർക്കെതിരെ പോരാടി ജീവൻ ബലിയർപ്പിച്ച ടിപ്പു സുൽത്താനെയും പരസ്യങ്ങളിൽ നിന്ന് നീക്കം ചെയ്ത കർണാടക സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ.

“രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ബ്രിട്ടീഷുകാരോട് പോരാടി മരിച്ച ടിപ്പു സുൽത്താനും, നിങ്ങൾക്ക് സ്വാതന്ത്ര്യ സമര സേനാനികളല്ലേ?” അദ്ദേഹം ചോദിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹർ ഘർ തിരംഗ ക്യാമ്പയിന്‍റെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തിൽ നിന്നാണ് ഇരുവരെയും നീക്കം ചെയ്തത്.