കൊച്ചി: കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ആർ ശ്രീലേഖ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത്. കിളിരൂർ, കവിയൂർ കേസുകളിലെ പീഡനത്തിന്‍റെ വിശദാംശങ്ങൾ അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലാണ് ആർ.ശ്രീലേഖ വിശദീകരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളും ശ്രീലേഖ വീഡിയോയിൽ ഉന്നയിച്ചിട്ടുണ്ട്. കിളിരൂർ പെൺകുട്ടിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അശ്രദ്ധയാണെന്നും പെണ്‍കുട്ടി വേദനയില്‍ പുളഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ വേണ്ടത് ചെയ്തില്ലെന്നും ശ്രീലേഖ പറഞ്ഞു.

‘കിളിരൂർ കേസ് നാൾവഴികൾ’ എന്ന പേരിലുള്ള വീഡിയോയിലാണ് ശ്രീലേഖ ലൈംഗിക പീഡനക്കേസ് ഇരകളുടെ ഐഡന്‍റിറ്റിയെ കുറിച്ച് പരാമർശിച്ചത്. നിയമപ്രകാരം ബലാത്സംഗ കേസുകളിൽ ഇരയാകുന്ന പെൺകുട്ടികളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പാടില്ല.