പട്‌ന: ബീഹാറിലെ മഹാഗഡ്ബന്ധന്‍ സർക്കാരിൽ കോൺഗ്രസിന് എത്ര മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്ന് തീരുമാനിച്ചു. സഖ്യകക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. ഇതോടെ ബിഹാറിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 16ന് നടക്കും.
എഐസിസി ബീഹാറിന്‍റെ ചുമതലയുള്ള ഭക്ത ചരൺ ദാസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. കോൺഗ്രസ്സിന് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. സഭയിലെ പാർട്ടിയുടെ ശക്തി അനുസരിച്ചായിരിക്കും സീറ്റുകളെന്നും ആരൊക്കെയാണെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ചരണ്‍ ദാസ് കൂട്ടിച്ചേര്‍ത്തു.