ഉത്തർപ്രദേശ്: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 19കാരനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരരുമായി യുവാവ് സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുഹമ്മദ് നദീം (25) എന്ന ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഹബീബുൾ ഇസ്ലാമിനെ (സൈഫുള്ള) തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. സൈഫുള്ളയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്നും നിയമവിരുദ്ധ പ്രവർത്തന പ്രിവൻഷൻ ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ താമസിച്ചിരുന്ന സൈഫുള്ള ബീഹാറിലെ മോത്തിഹാരി ജില്ലക്കാരനാണെന്ന് പോലീസ് പറയുന്നു. വെർച്വൽ ഐഡികൾ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധനാണ് സൈഫുള്ള. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും തീവ്രവാദികൾക്ക് ഇത് നൽകിയിട്ടുണ്ട്. ടെലഗ്രാം, വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചർ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇയാൾ ഗ്രൂപ്പുമായി ബന്ധപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.