ചൈനീസ് ടെക് ഭീമനായ ഷവോമി മനുഷ്യ വികാരങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഹ്യൂമനോയിഡ് റോബോട്ടിന്‍റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. സൈബർ വൺ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് വളഞ്ഞ ഒഎൽഇഡി പാനലിന്‍റെ ആകൃതിയിലുള്ള മുഖമാണ് നൽകിയിരിക്കുന്നത്. അതിനുള്ളിൽ രണ്ട് ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തെ ത്രിമാന ദിശയിൽ മനസ്സിലാക്കാനും വ്യക്തികളെ തിരിച്ചറിയാനും ഇത് സൈബർ വണ്ണിനെ സഹായിക്കുന്നു.

177 സെന്‍റിമീറ്റർ വലിപ്പമുള്ള റോബോട്ടിന് 71 ലക്ഷം മുതൽ 82 ലക്ഷം രൂപ വരെയാണ് വില. അതേസമയം, ഷവോമി മേധാവി ‘ലൈ ജുൻ’ റോബോട്ടുമായുള്ള രസകരമായ ഒരു വീഡിയോ യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്.

സൈബർ വൺ ഒരു പുഷ്പവുമായി വേദിയിലെത്തി അത് ലൈ ജുന് നൽകുകയും സദസ്സിലുള്ളവർക്ക് തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് “നിനക്ക് എന്തൊക്കെ ചെയ്യാൻ പറ്റും?” എന്ന ഷവോമി തലവന്റെ ചോദ്യത്തിന്, ഞാൻ നടക്കാൻ പഠിച്ചു, അതിനാൽ എന്റെ താഴേക്കുള്ള ശരീരത്തിന് ഇപ്പോൾ സ്ഥിരതയില്ലെന്നും കുങ്ഫു നീക്കങ്ങൾ ഞാൻ പരിശീലിക്കുന്നുണ്ടെന്നും സൈബർ വൺ മറുപടി നൽകി. കൂടെ കുങ്ഫുവിലെ ഒരു ആക്ഷനും കാണിച്ചുകൊടുത്തു.
വീഡിയോ കാണാൻ ലിങ്ക് ചുവടെ: