ഇന്ത്യയുടെ വളർച്ച വളരെ പ്രചോദനാത്മകമാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. “ആരോഗ്യപരിപാലനവും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചതിന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു,” ഗേറ്റ്സ് പറഞ്ഞു. ബിൽ ഗേറ്റ്സ് തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മോദിയെ അഭിനന്ദിച്ചത്. അമൃത് മഹോത്സവ് എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്തത്.

“ഇന്ത്യ അതിന്‍റെ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ വികസനത്തെ മുന്നോട്ട് നയിക്കുന്നതിനൊപ്പം രാജ്യത്തിന്‍റെ ആരോഗ്യ പരിപാലനവും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചതിന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഈ മേഖലയിൽ രാജ്യത്തിന്‍റെ വളർച്ച വളരെ പ്രചോദനാത്മകമാണ്. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാൻമാരാണ്,” ഗേറ്റ്സ് ട്വിറ്ററിൽ കുറിച്ചു.