പാലക്കാട്: മലമ്പുഴയിൽ സിപിഎം ലോക്കൽ കമ്മറ്റിയംഗം വെട്ടേറ്റു മരിച്ചു. കൊട്ടേക്കാട് കുന്നൻകാട് വീട്ടിൽ ഷാജഹാൻ (40) ആണ് മരിച്ചത്. മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ഷാജഹാൻ. വീടിന് സമീപത്ത് വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.