ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത് കടലാസ് കുറിപ്പുകൾ. മോദി സാധാരണയായി തന്‍റെ പ്രസംഗങ്ങൾക്ക് ടെലിപ്രോംപ്റ്റർ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇന്ന് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം കടലാസ് കുറിപ്പുകളാണ് ഉപയോഗിച്ചത്. 82 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗമാണ് മോദി ഇന്ന് നടത്തിയത്.