തിരുവനന്തപുരം: ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണെന്ന് രാജ്യം ഭരിക്കുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യ സമരത്തിന്‍റെ ആദർശങ്ങളെ നിരാകരിച്ചവരാണ് അവർ. അങ്ങനെ, മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം, സ്വാശ്രയത്വം തുടങ്ങിയ സ്വാതന്ത്ര്യത്തിന്‍റെ മുഖമുദ്രകളെല്ലാം അപകടത്തിലാണ്. അവർ ചരിത്രത്തെ മാറ്റിയെഴുതാൻ ശ്രമിക്കുകയാണ്.വിധിയുടെ വിളയാട്ടം മൂലം അധികാരത്തിൽ വന്നവർ നാളെ ത്രിവർണപതാകയേന്താന്‍ നമ്മോട് ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഹിന്ദുത്വ വാദികള്‍ക്ക് ഈ ത്രിവര്‍ണ്ണ പതാകയെ ഒരിക്കലും അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. ‘ത്രി’ എന്ന വാക്ക് തന്നെ അരോചകമാണ്. മൂന്ന് നിറങ്ങളിലുള്ള പതാക വളരെ മോശമായ മാനസിക ഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനീകരമാവുകയും ചെയ്യുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.