പട്ന: 31 പുതിയ മന്ത്രിമാരുമായി ബീഹാർ മന്ത്രിസഭ വിപുലീകരിച്ചു. മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡിക്കാണ് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ. മുഖ്യമന്ത്രി നിതീഷ് കുമാറിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പും നൽകി.

ആർജെഡിക്ക് 16 അംഗങ്ങളും ജെഡിയുവിന് 11 അംഗങ്ങളുമാണുള്ളത്. കോൺഗ്രസിന് മന്ത്രിസഭയിൽ രണ്ട് അംഗങ്ങളും മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ ആവാസ് മോർച്ചക്ക് ഒരാളുമാണ് ഉള്ളത്. ഒരു സ്വതന്ത്ര എം.എൽ.എയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചു. ഗവർണർ ഫാഗു ചൗഹാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിജെപിയുമായി ചേർന്നുണ്ടായിരുന്ന സർക്കാരിലെ മിക്ക മന്ത്രിമാരെയും ജെ‍ഡിയു നിലനിർത്തി. മുഹമ്മദ് സമ ഖാൻ, ജയന്ത് രാജ്, ഷീല കുമാരി, സുനിൽ കുമാർ, സഞ്ജയ് ഝാ, മദൻ സാഹ്നി, ശ്രാവൺ കുമാർ, അശോക് ചൗധരി, ലേഷി സിംഗ്, വിജയ് കുമാർ ചൗധരി, ബിജേന്ദ്ര യാദവ് എന്നിവരാണ് ജെഡിയു മന്ത്രിമാർ.