കുട്ടികൾ അവരുടെ കഴിവുകളും സർഗ്ഗാത്മകതയും പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടിരിക്കാം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം 100 കടന്നതിന് തന്‍റെ സുഹൃത്തിൽ നിന്ന് കുട്ടി യൂട്യൂബർക്ക് ലഭിച്ച അഭിനന്ദന സമ്മാനത്തിന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. തടിയിൽ തീർത്ത ഒരു പ്ലേ ബട്ടണാണ് കുട്ടി യൂട്യൂബർക്ക് സുഹൃത്ത് സമ്മാനമായി നൽകിയത്.