ന്യൂഡൽഹി: ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വ്യാജ വിൽപ്പന നടത്തിയ വെബ്സൈറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്. ലോകത്തിലെ മുൻനിര ബ്രാൻഡുകളായ ന്യൂ ബാലൻസ്, അഡിഡാസ്, ലൂയി വുട്ടൺ, നൈക്കി എന്നീ കമ്പനികളുടെ ഉൽപ്പന്നങ്ങളാണ് വലിയ വിലക്കിഴിവിൽ വിറ്റിരുന്നത്.

www.myshoeshop.com വെബ്സൈറ്റുമായി ബന്ധപ്പെട്ട മൂന്ന് മൊബൈൽ നമ്പറുകളുടെ കെവൈസി വിശദാംശങ്ങൾ പരിശോധിക്കാനും ജസ്റ്റിസ് നവീൻ ചൗള ഉത്തരവിട്ടു. വെബ്സൈറ്റിന്‍റെ ഇൻസ്റ്റാഗ്രാം പേജ് സസ്പെൻഡ് ചെയ്യാനും കോടതി നിർദ്ദേശിച്ചു. കുറ്റക്കാരൻ 30 ദിവസത്തിനകം വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു. നവംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

യുഎസ് ഷൂ നിർമ്മാതാക്കളായ ന്യൂ ബാലൻസ് അത്ലറ്റിക്സാണ്
ഇത് സംബന്ധിച്ച് കേസ് ഫയൽ ചെയ്തത്. 1906 ൽ ഉൽപാദനം ആരംഭിച്ച കമ്പനി ഇപ്പോൾ 120 രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.