യുഎസ് പ്രഥമ വനിത ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതായി അവരുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എലിസബത്ത് അലക്സാണ്ടർ ചൊവ്വാഴ്ച പറഞ്ഞു.

തിങ്കളാഴ്ച പതിവ് പരിശോധനയ്ക്കിടെ കോവിഡ് നെഗറ്റീവ് ആയതിന് പിന്നാലെ, പ്രഥമ വനിത വൈകുന്നേരം ജലദോഷം പോലുള്ള ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. റാപ്പിഡ് ആന്‍റിജൻ പരിശോധനയിൽ വീണ്ടും നെഗറ്റീവായെങ്കിലും പിസിആർ പരിശോധനയിൽ പോസിറ്റീവാണെന്ന് വക്താവ് പറഞ്ഞു. പ്രസിഡന്‍റ് ജോ ബൈഡന് ചൊവ്വാഴ്ച കോവിഡ് നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.