ദോഹ: ഓഗസ്റ്റ് 18ന് ലോകകപ്പ് ബസുകൾ ട്രയൽ റൺ നടത്തുമെന്ന് മൊവാസലാത്ത്. അൽ ജനൂബ്, അൽ ബൈത്ത് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഒൻപത് റൂട്ടുകളിലായി ദിവസം മുഴുവൻ 1,300 ബസുകൾ ഓടിക്കുമെന്ന് മൊവാസലാത്ത് ട്വിറ്ററിലൂടെ അറിയിച്ചു.

ലോകകപ്പിനോടനുബന്ധിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനികവും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് മൊവാസലാത്ത് സിഇഒ ഫഹദ് സാദ് അൽ ഖഹ്താനി പറഞ്ഞു.