ജപ്പാൻ: വാർഷിക വേനൽക്കാല ഉത്സവത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് ഒരു ജാപ്പനീസ് പട്ടണം. ഒരു കൂട്ടം പാചകക്കാർ പ്രാദേശിക ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രോക്വെറ്റ് പാചകം ചെയ്താണ് റെക്കോർഡ് സ്ഥാപിച്ചത്.

ഹൊക്കൈഡോ മേഖലയിലെ അസ്സബു പട്ടണം, 2004 മുതൽ അതിന്‍റെ വേനൽക്കാല ഉത്സവത്തിൽ ജംബോ ക്രോക്വെറ്റുകൾ പാചകം ചെയ്യുന്നു. ഈ വർഷത്തെ പൂർത്തിയായ ഉൽപ്പന്നം 615 പൗണ്ട് ഭാരത്തോടെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു.

551 പൗണ്ട് മെയ് ക്വീൻ ഉരുളക്കിഴങ്ങ്, പ്രദേശത്തെ തദ്ദേശീയ ഇനം ഉരുളക്കിഴങ്ങ്, 110 പൗണ്ട് ഗ്രൗണ്ട് ബീഫ്, 200 മുട്ടകൾ, വലിയ അളവിൽ ഉള്ളി എന്നിവയാണ് സംഘം ഉപയോഗിച്ചത്.

നെതർലൻഡിൽ സ്ഥാപിച്ച 497.8 പൗണ്ടായിരുന്നു ഇതിന് മുമ്പുള്ള റെക്കോർഡ്. പൂർത്തിയായ ക്രോക്വെറ്റ് ഏകദേശം 1,300 ഭാഗങ്ങളായി മുറിച്ച് ഉത്സവത്തിൽ പങ്കെടുത്തവർക്ക് വിളമ്പി.