ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ല വിവാഹിതനാകുന്നു. ജോർദാൻ രാജ്ഞി റാനിയ അൽ അബ്ദുല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സൗദി അറേബ്യയിലെ റിയാദിലെ വധുവിന്‍റെ വസതിയിലായിരുന്നു ചടങ്ങ്.

“ഇത്രയധികം സന്തോഷം ഉൾക്കൊള്ളാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല. എന്‍റെ മൂത്തമകൻ ഹുസൈൻ രാജകുമാരനും സുന്ദരിയായ വധു രജ്വയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു,” രാജ്ഞി ട്വിറ്ററിൽ കുറിച്ചു.